തിരുവനന്തപുരം: വൈദ്യുതമന്ത്രി എം.എം മണിക്കെതിരേ സംസ്ഥാന വനിതാകമ്മീഷൻ കേസെടുത്തു. പൊമ്പിളൈ ഒരുമൈ പ്രവർത്തകരായ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ എം.എം മണി നടത്തിയ പ്രസ്താവനയേത്തുടർന്നാണ് സംസ്ഥാന വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തത്. മന്ത്രിക്കെതിരേ കേസെടുക്കുന്നതിന് ഇടുക്കി ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷൻ ആവശ്യപ്പെട്ടു.
സ്ത്രീകൾക്ക് അപകീർത്തിയുണ്ടാക്കുന്ന വിധമാണ് മണിയുടെ പ്രസ്താവനയെന്ന് കമ്മീഷനംഗം ജെ പ്രമീളാദേവി പറഞ്ഞു.