തിരുവനന്തപുരം: സുപ്രീം കോടതി നീതി നടപ്പാക്കിയതിൽ സന്തോഷമുണ്ടെന്ന് സെൻകുമാർ പ്രതികരിച്ചു. സത്യസന്ധരായ ഉദ്യോഗസ്ഥർ ക്രൂശിക്കപ്പെടരുത്.
പോലീസ് മേധാവി സ്ഥാനത്തക്കുളള പുനർനിയമനം സംസ്ഥാന സർക്കാർ തീരുമാനിക്കട്ടെ. തനിക്കെതിരെ വ്യാജ റിപ്പോർട്ട് നൽകിയവർ വിശദീകരണം നൽകണമെന്നും സെൻകുമാർ തിരുവനന്തപുരത്ത് ജനം ടിവിയോട് പറഞ്ഞു.
സുപ്രീംകോടതിയില്‍ നിന്നും ഇന്ന് വന്നിരിക്കുന്നത് ചരിത്ര വിധിയാണ്. ഈ വിധി തനിക്ക് മാത്രം ഉപകാരപ്പെടുന്നതല്ല. രാജ്യത്തെ സത്യസന്ധരായ എല്ലാ ഉദ്യോഗസ്ഥർക്കും പ്രയോജനപ്പെടുന്നതാണ്.
കൂടുതല്‍ കാര്യങ്ങള്‍ സുപ്രീംകോടതി വിധി പകര്‍പ്പ് കിട്ടിയ ശേഷം പറയാമെന്നും സെൻ കുമാർ പറഞ്ഞു.