ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ ജന്മദിനമാണിന്ന്. ഡോൺ ബ്രാഡ്മാനു ശേഷം ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് പ്രതിഭയായി വിഡ്സൺ മാസിക കണ്ടെത്തിയ ലോക ക്രിക്കറ്റ് പ്രേമികൾ ക്രിക്കറ്റിന്റെ ദൈവം എന്നു വാഴ്ത്തുന്ന, പതിനേഴാം വയസ്സിൽ തന്റെ ആദ്യ സെഞ്ച്വറി നേടിയ സച്ചിൻ ഭാരതത്തിന്റെ രാജ്യസഭാംഗം കൂടിയാണ്.
1973 ഏപ്രിൽ 23ന് മുംബൈയിലാണ് സച്ചിന്റെ ജനനം. മറാത്തി സാഹിത്യകാരനായ രമേഷ് തെണ്ടുൽക്കറുടെ മകനായ സച്ചിൻ, നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ വഴിയും യുവസമൂഹത്തിന് ഉത്തമ മാതൃകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു സെഞ്ച്വറികൾ തികച്ച സച്ചിൻ 2012 ഡിസംബർ 23 ന് ഏകദിന ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും, പിന്നീട് 2013 നവംബർ 17 ന് വെസ്റ്റ് ഇൻഡീസിനെതിരേ തന്റെ ഇരുന്നൂറാം ടെസ്റ്റ് പൂർത്തിയാക്കി ടെസ്റ്റ് മത്സരങ്ങളിൽ നിന്നും വിരമിച്ചു.