മൂന്നാർ: പൊമ്പിളൈ ഒരുമൈ സമരത്തിനെതിരെ മന്ത്രി എംഎം മണി നടത്തിയ പരാമർശത്തിൽ വ്യാപക പ്രതിഷേധം. മന്ത്രി മാപ്പുപറയാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമര നേതാവ് ഗോമതി ജനം ടിവിയോട് പറഞ്ഞു.
മൂന്നാറിൽ പൊമ്പിളൈ ഒരുമയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടക്കുകയാണ്. സമരക്കാർ റോഡിൽക്കിടന്നാണ് പ്രതിഷേധം നടത്തുന്നത്. മണി നേരിട്ടെത്തി മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ഗോമതിയുടെ നേതൃത്വത്തിലുള്ള സംഘം സമരം നടത്തുന്നത്.
പാവപ്പെട്ട തോട്ടം തൊഴിലാളികളെ കുറിച്ച് പറയാന്‍ മണിക്ക് എന്ത്. യോഗ്യതയുണ്ടെന്നും കേരളത്തിലെ മൊത്തം സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്നും ഗോമതി പറഞ്ഞു.