ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് ലഷ്കര്‍ ബന്ധമുള്ള ഭീകരരെ സൈന്യം വധിച്ചു. ഭീകരര്‍ കൊല്ലപ്പെട്ട വിവരം സൈന്യത്തിന്റെ ശ്രീനഗര്‍ വക്താവ് കേണല്‍ രാജേഷ് കാലിയ സ്ഥിതീകരിച്ചു.
കശ്മീരിലെ ബദ്ഗാം ജില്ലയിലെ ഹയാത്പാരെ ഗ്രാമത്തില്‍ നടന്ന സൈനിക നീക്കത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവിടെ സൈന്യം നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരിച്ചടിയിലാണ് 2പേരെ വധിച്ചത്.
ഹയാത്പാരെ ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്ഥലത്ത് സൈന്യം തെരച്ചില്‍ നടത്തിയത്.