കോട്ടയം: മൂന്നാറില്‍ കയ്യേറ്റഭൂമിയില്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതിലൂടെ ഒരു മതവികാരവും വ്രണപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് കെ.ടി തോമസ്. കുരിശ് നീക്കം ചെയ്തത് ശരിയാണെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും കയ്യേറ്റത്തിന് ബലം കൊടുക്കാനായി സ്ഥാപിച്ച കുരിശ് യൂദാസ് വാങ്ങിയ മുപ്പത് വെള്ളിക്കാശിന് തുല്യമാണെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
കുരിശ് നീക്കം ചെയ്ത രീതി ശരിയായില്ല എന്നു പറയുന്നതിനോടും യോജിപ്പില്ല. ഇതിലൂടെ മതവികാരം വൃണപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചില രാഷ്ട്രീയകക്ഷികള്‍ മത പരിവേഷത്തിലൂടെ വോട്ട് നേടാനാണ് ശ്രമിക്കുന്നത്. എന്ത് വഷളത്തരത്തിനും കുരിശ് മറയാക്കുന്നത് കുരിശിനോട്തന്നെ ചെയ്യുന്ന ദ്രോഹമാണെന്നും ജസ്റ്റിസ് കെ.ടി തോമസ് കൂട്ടിച്ചേര്‍ത്തു