ന്യൂഡൽഹി: കയ്യേറ്റങ്ങൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ഉടൻ മൂന്നാറിൽ എത്തും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനുമായുളള കൂടിക്കാഴ്ചയ്ക്കിടെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനിൽ ദവേയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, മത-രാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി സംസ്ഥാനത്തെ കയ്യേറ്റങ്ങൾക്കെതിരെ ശക്തമായി നടപടിയെടുക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
വർഗ്ഗീയ മുതലെടുപ്പിനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.