14479640_941754939269658_3052746655958658887_n
  • Page Views 196

കുരിശു നീക്കലിനെ പിന്തുണച്ച് ഗീവർഗീസ് കുറിലോസ് : ബൈബിളും കുരിശും അധിനിവേശത്തിനുപയോഗിച്ചിട്ടുണ്ട്

കോട്ടയം : ചിന്നക്കനാലിലെ കുരിശ് നീക്കം ചെയ്തതിനെ അഭിനന്ദിച്ച് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് കുറിലോസ് . കുരിശ് നീക്കിയപ്പോൾ യേശുക്രിസ്തുവാകും ഏറ്റവും സന്തോഷിച്ചിട്ടുള്ളതെന്നും കുറിലോസ് .

മൂന്നാർ ദൗത്യത്തിന് അഭിവാദ്യം അർപ്പിച്ചു കൊണ്ടെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് കുറിലോസ് കുരിശ് നീക്കിയ നടപടിയെ പിന്തുണച്ചത്. കെനിയൻ നേതാവ് ജോ മോ കെനിയാറ്റയുടെ പ്രസിദ്ധമായ പരാമർശം പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ബൈബിളും കുരിശും എല്ലാക്കാലത്തും കോളനിവത്കരണത്തിനും അധിനിവേശത്തിനും ഉപയോഗിച്ചിട്ടുണ്ടെന്നും കുറിലോസ് ചൂണ്ടിക്കാട്ടുന്നു

വർഷങ്ങൾക്ക് മുൻപ് തോമാശ്ളീഹയുടെ കുരിശെന്ന പേരിൽ നിലയ്ക്കലിൽ നടന്ന കയ്യേറ്റത്തെക്കുറിച്ചും അദ്ദേഹം പരോക്ഷമായി പരാമർശിക്കുന്നുണ്ട്.

കുറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്


കുരിശിൽ കൈവെക്കുമ്പോൾ ആലോചിക്കണമെന്ന് മുഖ്യമന്ത്രി

Next Story »

എന്നെ രാജ്യസ്നേഹം പഠിപ്പിക്കാൻ വരല്ലേ . സൈനികന്റെ പോസ്റ്റ് വൈറലാകുന്നു

HAPPENING NOW

%d bloggers like this: