• Page Views 322

ക്ഷേത്രങ്ങൾ പിടിച്ചെടുക്കാനുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമം പരാജയപ്പെടുത്തുമെന്ന് വിശ്വ ഹിന്ദു പരിഷത്

കൊച്ചി: എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് എറണാകുളം തിരുമല ക്ഷേത്രം കൊച്ചി ദേവസ്വം ബോർഡിനെക്കൊണ്ട് പിടിച്ചെടുക്കാനുള്ള മാർക്സിസ്റ്റ് പാർട്ടിയുടെയും ഇടതുപക്ഷ സർക്കാരിന്റെയും ശ്രമം ജനാധിപത്യവിരുദ്ധവും ഭക്തജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് വിശ്വ ഹിന്ദു പരിഷത് സംസ്ഥാന അദ്ധ്യക്ഷൻ എസ് ജെആർ കുമാർ.

ഭക്തജനങ്ങൾ നിയമാനുസൃതമായി ജനാധിപത്യ രീതിയിൽ ക്ഷേത്ര ഭരണസമിതിയിലേക്ക് തിരഞ്ഞെടുത്ത കമ്മിറ്റി ഭക്തജനങ്ങളുടെ ഹിതം അനുസരിച്ച് ഭരണം നിർവ്വഹിച്ചു പോരുമ്പോൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇടതുപക്ഷക്കാരുടെ പകപോക്കലാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ ഇപ്പോൾ ദേവസ്വം ബോർഡ് ക്ഷേത്രം പിടിച്ചെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

വേണ്ടവിധത്തിലുള്ള ഒരന്വേഷണം പോലും നടത്താതെയുള്ള ഈ നിയമവിരുദ്ധ നടപടി ഭക്ത ജനങ്ങൾ ചെറുത്തു തോപ്പിക്കും. ഈ നടപടി ഉടനടി പിൻവലിച്ചില്ലെങ്കിൽ കേരളത്തിലെ ഹിന്ദു സമൂഹം ഒന്നടങ്കം ഇതിനെതിരെ പോരാട്ടം നടത്തും. എന്തു വില കൊടുത്തും ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ വിശ്വഹിന്ദു പരിഷത്ത് പ്രതിജ്ഞാബദ്ധമാണെന്നും എസ്ജെആർ കുമാർ പറഞ്ഞു.

മൂന്നാറിൽ സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ചു മാറ്റി

Next Story »

ജൂലൈയിൽ അമിത് ഷാ കേരളത്തിലെത്തും

 

Most Shared 15 in Last 7 Days

वार्ता संस्कृतम

മലബാർ മാന്വൽ

നാട്ടുവരമ്പ്