യുവേഫ ചാമ്പ്യൻസ് ലീഗ്; ബാഴ്‍സ‍ സെമികാണാതെ പുറത്ത്

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‍ബോളിൽ ബാഴ്‍സ‍ലോണ സെമികാണാതെ പുറത്ത്. ക്വാർട്ടറിൽ യുവന്‍റസിനോടാണ് ബാഴ്‍സ‍ പരാജയപ്പെട്ടത്. രണ്ടാം പാദ ക്വാർട്ടറിൽ മൂന്ന് ഗോളിന് ജയിച്ചാൽ ബാഴ്സയ്ക്ക് സെമിയിൽ പ്രവേശിക്കാമായിരുന്നു.

എന്നാൽ ഗോൾ രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്. നെയ്മർ, മെസി, സുവാരസ് എന്നീ സൂപ്പർ താരങ്ങളുണ്ടായിട്ടും യുവന്‍റസിനെതിരേ വെല്ലുവിളി ഉയർത്താൻ ബാഴ്സയ്ക്കായില്ല.

കളിയിലുടനീളം പൊരുതി കളിച്ചെങ്കിലും ബാഴ്സയുടെ മുന്നേറ്റങ്ങൾ യുവന്‍റസിന്‍റെ പ്രതിരോധത്തിൽ തട്ടി തകരുകയായിരുന്നു. ഇടക്ക് മെസിക്ക് പരുക്കേറ്റതും ബാഴ്സയ്ക്ക് തലവേദനയായി.

ബീക്കണ്‍ ഒഴിവാക്കല്‍ ; മുഴുവൻ ഇന്ത്യക്കാരും വിഐപികളെന്ന് പ്രധാനമന്ത്രി

Next Story »

സൺ റൈസേഴ്സിന് നാലാം ജയം

HAPPENING NOW

%d bloggers like this: