ന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാരും വിഐപികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഐപികളുടെ വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ ചരിത്രപരമായ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
എല്ലാ ഇന്ത്യക്കാരും പ്രാധാന്യമുളളവരാണ്. എല്ലാ ഇന്ത്യക്കാരും വിഐപികളാണ്. ഈ നടപടി നേരത്തെ എടുക്കേണ്ടാതായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു. ബീക്കണ്‍ ഒഴിവാക്കിയതിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിന് മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് വിഐപികളുടെ വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റ് ഓഴിവാക്കാന്‍ തീരുമാനമെടുത്തത്. നിരോധനം മെയ് 1 മുതൽ പ്രാബല്യത്തിൽ വരും.
എമർജൻസി വാഹനങ്ങൾക്ക് നീല നിറത്തിലുള്ള ബീക്കൺ ലൈറ്റുൾ ഉപയോഗിക്കാം. ആംബുലൻസ്, അഗ്നിശമസേന, പോലീസ് എന്നിവയ്ക്കണ് നീല ബീക്കൺ ലൈറ്റ് ഉപയോഗിക്കാനാവുക.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, അടക്കമുള്ളവർക്കും നിരോധനം ബാധകമാകും.