ന്യൂഡൽഹി: പിണറായി സർക്കാരിനെതിരെ വീണ്ടും വി.എസ്.അച്യുതാനന്ദൻ. സർക്കാരിന്റെ നയങ്ങൾ തിരുത്തണം എന്ന് ആവശ്യപ്പെട്ട് വിഎസ് സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകി.
തുടർച്ചയായ വിവാദങ്ങൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.
അതേസമയം, ബന്ധുനിയമന വിവാദത്തിൽ മുൻ മന്ത്രി ഇ.പി.ജയരാജനും പി.കെ.ശ്രീമതി എംപിക്കുമെതിരായ നടപടി താക്കീതിൽ ഒതുക്കി. ഇരുവർക്കും മാപ്പ് കൊടുക്കണമെന്നായിരുന്നു സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്.