ന്യൂഡൽഹി: ട്രെയിനുകൾ സമയ കൃത്യത പാലിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു. ഉദ്യോഗസ്ഥർ കൃത്യനിഷ്ഠ പാലിക്കണമെന്നും അല്ലാത്ത പക്ഷം നടപടി നേരിടാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനുകൾ വൈകുന്നതു സംബന്ധിച്ച് ലഭിച്ച കുറേയധികം പരാതികളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർദ്ദേശം.
സീനിയർ ലെവലിലുളള ഉദ്യോഗസ്ഥരെ രാത്രി പത്തിനും, രാവിലെ 7നുമിടയിലുളള രാത്രി ഷിഫ്റ്റുകളിൽ വിന്യസിക്കണമെന്നും അവർ സ്ഥിതിഗതികൾ നിരീക്ഷിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ട്രെയിനുകൾ കൃത്യസമയം പാലിക്കുന്നെന്ന് ഉറപ്പു വരുത്തണമെന്നുമാണ് സോണൽ മേധാവിമാർക്ക് സുരേഷ് പ്രഭു നിർദ്ദേശം നൽകിയത്.