ഡെറാഡൂൺ: ആദായനികുതി വകുപ്പിൽ നിന്ന് സ്വിസ് അക്കൗണ്ട് മറച്ചു വച്ച ഡെറാഡൂണിലെ പ്രശസ്തമായ ഒരു ജ്വല്ലറിയുടമയായ രാജു വർമ്മയ്ക്ക് 2 വർഷം തടവും 50,000 രൂപ പിഴയും. ഡെറാഡൂണിലെ ഒരു കോടതിയാണ് ജ്വല്ലറിയുടമയ്ക്ക് തടവുശിക്ഷ വിധിച്ചത്.
രാജു വർമ്മയ്ക്ക് 2006ൽ സ്വിസ് അക്കൗണ്ടിൽ 92 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിരുന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തി. അതേസമയം രാജു വർമ്മ ഇതു മറച്ചു വയ്ക്കുകയായിരുന്നു. 1961ലെ ഇൻകം ടാക്സ് ആക്ട് 276 സി (1), 277 വകുപ്പുകൾ പ്രകാരമാണ് വർമ്മയ്ക്ക് കോടതി ശിക്ഷ വിധിച്ചത്.