അങ്കമാലി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് 375 പേജുകളുളള കുറ്റപത്രം സമർപ്പിച്ചത്.
പൾസർ സുനിയെ ഒന്നാം പ്രതിയാക്കി സമർപ്പിച്ച കേസിൽ സുനിയെക്കൂടാതെ മറ്റ് 6 പ്രതികൾ കൂടിയുണ്ട്. കേസിൽ 165 പേരെ സാക്ഷികളായും ചേർത്തിട്ടുണ്ട്.