ലണ്ടൻ : മദ്യരാജാവ് വിജയ് മല്യയെ ലണ്ടനിൽ അറസ്റ്റ് ചെയ്തു. ഇന്ത്യയ്ക്ക് കൈമാറിയേക്കുമെന്നാണ് സൂചന . സാമ്പത്തിക കുറ്റകൃത്യത്തെ തുടർന്ന് മല്യക്കെതിരെ ഇന്ത്യയിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
മല്യ അറസ്റ്റിലായ വിവരം ബ്രിട്ടീഷ് അധികൃതർ സിബിഐ യെ അറിയിച്ചു. ലണ്ടൻ സമയം രാവിലെ 9:30 നാണ് മല്യ അറസ്റ്റിലായത്. സ്കോട്ട്ലൻഡ് യാർഡ് പോലീസാണ് അറസ്റ്റ് ചെയ്തത്.
മല്യയെ അറസ്റ്റ് ചെയ്ത് കൈമാറണമെന്ന് ഭാരതം ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. കിംഗ് ഫിഷർ എയർലൈൻസിനു വേണ്ടി ബാങ്കുകളിൽ നിന്നെടുത്ത കടം തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് സാമ്പത്തിക കുറ്റകൃത്യ കേസിൽ മല്യ പ്രതിയായത്. 9000 കോടിയാണ് മല്യ ബാങ്കുകൾക്ക് നൽകാനുള്ളത്.