ന്യൂഡൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും. ഇന്നും നാളെയുമായാണ് യോഗം ചേരുക. ബന്ധുനിയമന വിഷയത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജനും പി കെ ശ്രീമതിക്കും എതിരെ നടപടിക്ക് സാധ്യത ഉണ്ട്.
താക്കീതോ ശാസനയോ അടക്കമുള്ള നടപടികൾക്കാണ് സാധ്യത. നേരത്തെ വിഷയത്തിൽ ഇരുവർക്കുമെതിരെ നേതാക്കൾ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് ചേർന്ന മുൻ കേന്ദ്ര കമ്മിറ്റി വിഷയം പരിഗണിക്കുന്നത് മാറ്റി വയ്ക്കുകയായിരുന്നു.
അതേസമയം ഇന്നത്തെ കേന്ദ്രകമ്മിറ്റി യോഗത്തിൽ ഇപി ജയരാജൻ പങ്കെടുക്കില്ല. ജയരാജൻ അവധിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.