ന്യൂഡൽഹി: ഐപിഎല്ലിൽ ഡെൽഹി ഡെയർഡേവിൾസിനെ തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്നാമത്. ഡെൽഹിയെ നാല് വിക്കറ്റിനാണ് കൊൽക്കത്ത മറികടന്നത്.
ട്വന്റി-20യുടെ സമ്മർദ്ദ നിമിഷങ്ങളെ ബാറ്റിംഗ് കരുത്തിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മറികടന്നു. അമിത് മിശ്രയെറിഞ്ഞ അവസാന ഓവർ കളിയുടെ ഗതി മാറ്റിമറിയ്ക്കുമെന്ന സഹീറിന്റെ കണക്കുകൂട്ടലുകൾ മനീഷ് പാണ്ഡെ തകർത്തു.
21 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ കൊൽക്കത്തയെ വിജയ വഴിയിലെത്തിച്ചത് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന മനീഷ് പാണ്ഡെ-യൂസഫ് പഠാൻ സഖ്യമാണ്. ഇരുവരും കൂടി അടിച്ചെടുത്തത് 110 റൺസ്.
59 റൺസെടുത്ത പഠാൻ ഇടയ്ക്കുവെച്ച മടങ്ങിയെങ്കിലും പൊരുതി നിന്ന മനീഷ് പാണ്ഡെ കൊൽക്കത്തയ്ക്ക് നാലാം ജയം സമ്മാനിച്ചു. പാണ്ഡെ തന്നെയാണ് കളിയിലെ കേമൻ. നേരത്തെ സഞ്ജു വി സാംസണിന്റെയും ഋഷഭ് പന്തിന്റെയും മികവിലാണ് ഡൽഹി നിശ്ചി ത 20 ഓവറിൽ 168 റൺസ് നേടിയത്.