സൂറത്ത്: ആരോഗ്യകരമായ ഒരു ഇന്ത്യ സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ശുചിത്വ ഭാരത യജ്ഞമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൂറത്തിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രി നിര്‍മ്മിക്കാന്‍ കൈക്കൊണ്ട ശ്രമങ്ങള്‍ പ്രശംസനീയമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇവിടത്തെ അത്യാധുനിക സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടട്ടെ എന്നും കൂട്ടിച്ചേര്‍ത്തു. താങ്ങാനാവുന്ന ചെലവില്‍ ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മരുന്നുകള്‍, സ്റ്റെന്റുകള്‍ തുടങ്ങിയവയുടെ വില കുറയ്ക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ ശ്രമങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞു. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും താങ്ങാവുന്ന ചെലവിലുള്ള ആരോഗ്യ പരിചരണം നല്കുന്നതില് താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ ആരോഗ്യ പരിചരണത്തിന് ഊന്നല്‍ നല്കാന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി ഗുജറാത്തിൽ എത്തിയത്. ഇന്നലെ വൈകുന്നേരം സൂറത്തിലെത്തിയ പ്രധാനമന്ത്രി ആവേശ്വോജ്വല സ്വീകരണമാണ് നൽകിയത്.