1000 കോടി ബജറ്റിൽ രണ്ടാമൂഴം വെള്ളിത്തിരയിലേക്ക്; പേര് മഹാഭാരതം

രണ്ടാമൂഴം വെള്ളിത്തിരയിലെത്തുമ്പോൾ ഭീമനായി മോഹൻലാൽ തന്നെയെന്ന് ഉറപ്പായികഴിഞ്ഞു. പ്രമുഖ പരസ്യ സംവിധായകനായ വി എ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുക. മോഹൻലാൽ ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയതാണ് ഇക്കാര്യങ്ങൾ.

എംടി വാസുദേവൻ നായരുടെ വിഖ്യാത കൃതി രണ്ടാമൂഴം സിനിമയാകുമെന്ന വാർത്തകൾ വളരെ മുൻപേ പ്രചരിച്ചിരുന്നു. അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ച് പല അഭ്യൂഹങ്ങളുമുണ്ടായിരുന്നു. ഇവയെല്ലാം അസ്ഥാനത്താക്കിയാണ് മോഹൻലാൽ ഔദ്യോഗികമായി ചിത്രത്തെക്കുറിച്ച സംസാരിച്ചത്.

കുട്ടിക്കാലം മുതലെ രണ്ടാമൂഴം സിനിമയാകണമെന്ന് ആഗ്രഹിച്ചെന്നും ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകാൻ പോകുന്നതിന്‍റെ സന്തോഷത്തിലാണ് താനെന്നും അദ്ദേഹം പറയുന്നുണ്ട്.

ചിത്രത്തിന്‍റെ പൂർണ്ണതയ്ക്കായി ലോകോത്തരനിലവാരമുള്ള ബജറ്റ് ആവശ്യമാണെന്നും ഇതിനായി 1000 കോടി നിക്ഷേപിക്കാൻ തയ്യാറായ ബി ആര്‍ ഷെട്ടിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും മോഹൻലാൽ പറഞ്ഞു.

പരസ്യ സംവിധായകനായ വിഎ ശ്ര‍ീകുമാറാകും സംവിധായകനെന്നും അദ്ദേഹം വെളിപ്പെടുത്തി.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

Next Story »

ആരോഗ്യകരമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്റെ ആദ്യ പടിയാണ് സ്വച്ഛ് ഭാരതെന്ന് പ്രധാനമന്ത്രി

HAPPENING NOW

%d bloggers like this: