നൂറുകോടിയുടെ സ്വപ്‌നങ്ങളില്‍ സച്ചിന്‍

മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതകഥ പറഞ്ഞ സിനിമ തരംഗമായതിന് പിന്നാലെ സച്ചിന്റെ ജീവിതകഥയുമായി എത്തുന്ന ചിത്രവും റിലീസിന് തയ്യാറെടുക്കുന്നു. സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന ചിത്രം അടുത്തമാസം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയിരുന്നു. ആവേശകരമായ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചത്.

ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിനാകും ദൈവം എന്ന ചൊല്ല് സുപരിചതമാണ്. ക്രിക്കറ്റ് ദൈവം കളിക്കളത്തില്‍ നിന്ന് പിന്മാറിയെങ്കിലും സച്ചിന്‍ ഇന്നും ആരാധകര്‍ക്ക് ആവേശം തന്നെയാണ്. ആ പേരുകേള്‍ക്കുമ്പോള്‍ ആ മുഖം കാണുമ്പോള്‍ അവര്‍ ആര്‍ത്തുവിളിക്കും. സച്ചിന്റെ മൈതാനത്തെപ്രകടനം മാത്രമല്ല ആ ജീവിതകഥയും അവര്‍ക്ക് എന്നും മാതൃകയായിരുന്നു. ആത്മകഥ പുറത്തിറങ്ങിയപ്പോള്‍ ലഭിച്ച സ്വീകാര്യത അതിനുതെളിവാണ്. ഇതിനുപിന്നാലെയാണ് സച്ചിന്റെ ജീവിതകഥ സിനിമയാകുന്നത്. ജയിംസ് എര്‍സ്‌കിന്‍ സംവിധാനം ചെയ്യുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് പ്രദര്‍ശനത്തിന് തയ്യാറെടുത്തുകഴിഞ്ഞു.

മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതകഥ അടിസ്ഥാനമാക്കിയെടുത്ത ചിത്രം ബോക്‌സോഫീസില്‍ ഏറെ ആഘോഷിക്കപ്പെട്ടു. മികച്ച കളക്ഷനും ചിത്രം നേടി. അതിനെ വെല്ലുന്ന വരവേല്‍പ്പാകും ഈ ചിത്രത്തിനെന്ന് വിലയിരുത്തപ്പെടുന്നു. സച്ചിനും വിരേന്ദര്‍ സേവാഗുമൊക്കെ അഭിനേതാക്കളായി എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ക്രിക്കറ്റ് ഇതിഹാസത്തിന്റെ അധികമാര്‍ക്കും അറിയാത്ത ജീവിതകഥയാണ് സിനിമയാകുന്നതെന്ന് അണിയറപ്രവ്രര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ട്. 200 നോട്ട് ഔട്ട് പ്രൊഡക്ഷനാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. മെയ് 26ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകമെങ്ങും കാത്തിരിക്കുകയാണ് ഇതിഹാസതാരത്തിന്റെ ആവേശകാഴ്ചകള്‍ സ്‌ക്രീനില്‍ കാണുന്നതിനായി.

റാഞ്ചൽ ഭീഷണി; 3 വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി

Next Story »

കേജ്‍രിവാളിനെതിരെ കുമാർ ബിശ്വാസ്

 

Most Shared 15 in Last 7 Days

वार्ता संस्कृतम

മലബാർ മാന്വൽ

നാട്ടുവരമ്പ്