മുംബൈ: രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങൾക്ക് വിമാന റാഞ്ചൽ ഭീഷണി. ചെന്നൈ, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങൾക്കാണ് ഭീഷണി ഉണ്ടായത്.
ഇതിനെ തുടർന്ന് മൂന്ന് വിമാനത്താവളങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി.
വിമാനങ്ങൾ റാഞ്ചാൻ ഭീകരർ ലക്ഷ്യം വെക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു. മുംബൈ പോലീസിന് ഇതുസംബന്ധിച്ച് ഒരു ഇമെയില്‍ സന്ദേശവും ലഭിച്ചിട്ടുണ്ട്.
ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയടക്കമുള്ള മറ്റ് പ്രധാന വിമാനത്താവളങ്ങളിലും മെട്രോകളിലും സുരക്ഷ ശക്തമാക്കി.