പുനലൂർ: കോടിയേരിക്ക് ശക്തമായ മറുപടിയുമായി കാനം .ആരുടെയും പ്രലോഭനത്തിൽ വഴങ്ങിയല്ല സിപിഐ മുന്നണിയിൽ എത്തിയതെന്ന് കാനം രാജേന്ദ്രന്. സിപിഐയുടെ നിലപാടിനെ ചോദ്യം ചെയ്യാനുള്ള ആർജ്ജവം ആർക്കുമില്ല.
വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ തയ്യാറകണമെന്നും കാനം പറഞ്ഞു. ശരിയെന്ന് തോന്നുന്നത് ചെയ്യുമെന്നും കാനം രാജേന്ദ്രന് പുനലൂരിൽ പറഞ്ഞു.
കാനം രാജേന്ദ്രന് നേരത്തെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് കോടിയേരി കണ്ണൂരിൽ നടത്തിയ പത്ര സമ്മേളനത്തിൽ എണ്ണിയെണ്ണി മറുപടി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.
ഘടകകക്ഷികളില്‍ നിന്നുള്ള പരസ്യവിമര്‍ശനം ഭരണനടപടികളെ ദുര്‍ബലപ്പെടുത്തുന്നു. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതാണ്. ഘടകക്ഷികളുമായി ചര്‍ച്ചക്ക് സിപിഎം എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നും കോടിയേരി പറഞ്ഞിരുന്നു.