കോട്ടയം: പ്രതിപക്ഷത്തിന്റെ കൈയിലെ ആയുധമാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു . സർക്കാരിനെ ക്ഷീണിപ്പിക്കാനാല്ല ശക്തിപ്പെടുത്താനാണ് സിപിഐ ശ്രമിക്കുന്നത്.
കോടിയേരി പറഞ്ഞ ചില കാര്യങ്ങളോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഏത് തരത്തിലുള്ള ചർച്ചയ്ക്കും തയ്യാറാണെന്നും കാനം കോട്ടയത്ത് പറഞ്ഞു.
നേരത്തെ കാനം രാജേന്ദ്രന് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് കോടിയേരി കണ്ണൂരിൽ നടത്തിയ പത്ര സമ്മേളനത്തിൽ എണ്ണിയെണ്ണി മറുപടി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.
ഘടകകക്ഷികളില്‍ നിന്നുള്ള പരസ്യവിമര്‍ശനം ഭരണനടപടികളെ ദുര്‍ബലപ്പെടുത്തുന്നു. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതാണ്. ഘടകക്ഷികളുമായി ചര്‍ച്ചക്ക് സിപിഎം എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നും കോടിയേരി പറഞ്ഞിരുന്നു.