ന്യൂഡൽഹി : അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രത്തിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു.നങ്കർഹാറിലായിരുന്നു ആക്രമണം. ആണവേതര ബോംബായ ജി ബി യു 43 ആണ് അമേരിക്കൻ സൈന്യം പ്രയോഗിച്ചത്. കേരളത്തിൽ നിന്ന് ഐഎസിൽ ചേരാൻ പോയ 22 പേർ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ട മേഖലയാണിത്.
സ്ഫോടനത്തിൽ കാസർകോട് സ്വദേശി മുഹമ്മദ് മുർഷിദും ഒപ്പമുണ്ടായിരുന്ന മലയാളികളും കൊല്ലപ്പെട്ടതായി സംശയമുണ്ട്. ഇവരുടെ നാട്ടിലുള്ള കുംടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ ശ്രമങ്ങളാരംഭിച്ചു. ഇന്ത്യക്കാരുണ്ടോ എന്ന് പരിശോധിക്കാൻ എൻഐഎ സംഘം അഫ്ഗാന്സ്ഥാനിലേക്ക് തിരിച്ചേക്കും.