ന്യൂഡൽഹി : ഉപതെരഞ്ഞെടുപ്പ് നടന്ന പത്ത് നിയമസഭാ സീറ്റുകളിൽ അഞ്ചെണ്ണത്തിലും ബിജെപി മുന്നെറുന്നതായി ആദ്യം പുറത്ത് വരുന്ന ഫലസൂചനകൾ. ഡൽഹിയിൽ സിറ്റിംഗ് സീറ്റിൽ എ എ പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു . ഇവിടെ ബിജെപിയാണ് മുന്നിൽ .
കർണാടകയിലെ രണ്ട് സിറ്റിംഗ് സീറ്റുകളിലും കോൺഗ്രസ് ലീഡ് ചെയ്യുന്നു . ബംഗാളിൽ തൃണമൂലും രാജസ്ഥാനിലും അസമിലും മദ്ധ്യപ്രദേശിലും ബിജെപി മുന്നേറുന്നു.