മുംബൈ: പുതിയ ഓഫറുമായി റിലയൻസ് ജിയോ രംഗത്തെത്തി. ധൻ ധനാധൻ എന്നു പേരിട്ടിരിക്കുന്ന ഈ ഓഫർ ഇന്നാണ് ജിയോ പ്രഖ്യാപിച്ചത്. ജിയോയുടെ സമ്മർ സർപ്രൈസ് ഓഫർ ട്രായ് നിർദ്ദേശത്തേത്തുടർന്ന് പിൻവലിച്ചതിനു തൊട്ടു പിന്നാലെയാണ് പുതിയ ഓഫർ അവതരിപ്പിക്കുന്നത്.
സമ്മർ സർപ്രൈസ് ഓഫറിന്റെ ആനുകൂല്യം നേടാൻ സാധിക്കാത്തവർക്ക് ഇതൊരു സുവർണ്ണാവസരമാണ്. പുതിയ ഓഫറിനായുളള താരിഫ് 6 രൂപ ഉയർത്തിയിട്ടുണ്ട്. പ്രൈം അംഗങ്ങൾക്ക് 303 രൂപയുടെ റീച്ചാർജ്ജിനോടൊപ്പം സമ്മർ സർപ്രൈസ് ഓഫറിൽ ലഭ്യമായിരുന്ന എല്ലാ സൗകര്യങ്ങളും പുതിയ ഓഫറിലും ലഭ്യമാണ്. 84 ദിവസത്തേക്ക് പ്രതിദിനം 1ജിബി ഡാറ്റ വീതം പ്രൈം ഉപയോക്താക്കൾക്ക് ലഭിക്കും. നോൺ-പ്രൈം ഉപയോക്താക്കൾ 309 രൂപയോടൊപ്പം മറ്റൊരു 99 രൂപ കൂടി നൽകി വേണം ഈ സേവനം സ്വീകരിക്കാൻ.
509 രൂപയുടെ റീചാർജ്ജിലൂടെ സമ്മർ സർപ്രൈസിൽ 409 രൂപയ്ക്കു ലഭിച്ചിരുന്ന മുഴുവൻ സേവനങ്ങളും ലഭ്യമാകും.
ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യയുടെ നിർദ്ദേശത്തേത്തുടർന്ന് ഏപ്രിൽ ആറിനാണ് ജിയോ സമ്മർ സർപ്രൈസ് ഓഫർ പിൻവലിച്ചത് .