ന്യൂഡൽഹി : നവോത്ഥാന നായകൻ മഹാത്മ ജ്യോതിറാവു ഗോവിന്ദറാവു ഫൂലേയുടെ 190-)0 ജന്മ വാർഷികത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി .സാമൂഹിക പരിഷ്ക്കരണം, വനിതാ ശാക്തീകരണം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ സമൂഹത്തിൽ വലിയ പരിവർത്തനമുണ്ടാക്കിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു .
സാമൂഹിക പരിഷ്കർത്താവ്, ചിന്തകൻ, സന്നദ്ധപ്രവർത്തകൻ, എഴുത്തുകാരൻ, പണ്ഡിതൻ, പത്രാധിപർ, തത്ത്വജ്ഞാനി എന്നീ രംഗങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് മഹാത്മാ ഫൂലെ. ഭാരതത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചതും, ജാതിവ്യവസ്ഥക്കെതിരെ പോരാടാൻ ജനങ്ങളെ ബോധവത്കരിച്ചതും ഫൂലേയുടെ സാമൂഹിക സംഭാവനകളിൽ പ്രധാനമാണ്.
ഭാരതത്തിൽ ഒരു മഹാത്മാവുണ്ടെങ്കിൽ അത് മഹാത്മാജ്യോതിറാവു ഫൂലെ മാത്രമാണെന്ന് മഹാനായ ഡോ.അംബേദ്ക്കർ ഒരിക്കൽ പറയുകയുണ്ടായി. .ഗാന്ധിജിയും അംബേദ്ക്കറും മഹാത്മ ജ്യോതിറാവുവിന്റെ ആശയങ്ങൾ സ്വന്തം ജീവിതത്തിലേക്കു സ്വാംശീകരിച്ചവർ കൂടിയാണ് .
ഭാരതീയ ദളിത് സാഹിത്യ അക്കാദമി എന്ന പേരിൽ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം മാത്രമാണ് ഇന്ന് അദ്ദേഹത്തിന്റെ സ്മരണയിൽ നിലവിലുള്ളത്.രാഷ്ട്രീയ സ്വയംസേവക സംഘം ഭാരതത്തിലെ മഹാന്മാരെ സ്മരിച്ചു കൊണ്ട് ചൊല്ലുന്ന ഏകാത്മതാ സ്തോത്രത്തിlലും ജ്യോതിറാവു ഫൂലെയെ ഉൾപ്പെടുത്തിയിട്ടുണ്ട് .