കൊച്ചി: ജിഷ്ണു ക്കേസിലെ മൂന്നാം പ്രതി കോളേജ് വൈസ് പ്രന്‍സിപ്പല്‍ ശക്തിവേലിന് ഇടക്കാല ജാമ്യം. കോളേജില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ശക്തിവേലിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അതേ സമയം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയാനിരിക്കെ പ്രതിയെ പിടികൂടിയ നടപടി ശരിയായില്ലന്ന് കോടതി വ്യക്തമാക്കി.
പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിലെ മൂന്നാം പ്രതിയായ ശക്തി വേലിന് ഉപാധികളോടെയാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കോളേജില്‍ പ്രവേശിക്കരുതെന്നും പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതന്നും കോടതി നിര്‍ദ്ദേശിച്ചു. അമ്പതിനായിരം രൂപ കെട്ടിവെയ്ക്കാനും കോടതി ആവശ്യപ്പെട്ടു.
അതേസമയം ശക്തിവേല്‍ അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെ 3ാം പ്രതിയായ ശക്തിവേലിനെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ പിടികൂടാനുള്ള മറ്റു രണ്ടു പ്രതികളായ ഡിപിന്, പ്രവീണ്‍ എന്നിവരെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരും വരെ അറസ്റ്റ് ചെയ്യരുതെന്ന് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി നിര്‍ദ്ദേശിച്ചു.
ഇന്നലെ കോയമ്പത്തൂരില്‍ നിന്നാണ് മൂന്നാം പ്രതിയായ ശക്തിവേലിനെ പോലീസ് പിടികൂടിയത്. നെഹ്റു ഗ്രൂപ്പ് ചെയര്മാന് അടക്കമുള്ള മറ്റു പ്രതികള്‍ക്ക് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.