കൊച്ചി: മുന്‍ ഓസ്ട്രേലിയന്‍ താരം ഡേവ് വാട്ട്മോര് കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റു. പുതിയ അവസരത്തിന് നന്ദി പറയുകയാണെന്നും വലിയ വെല്ലുവിളിയാണ് ഏറ്റെടുക്കുന്നതെന്നും ഡേവ് വ്യക്തമാക്കി.
പരിശീലനത്തിന്റെ ഭാഗമായി ചെന്നൈയില്‍ തുടരവെ കെ.സി.എയുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഡേവ് വാട്ട്മോര് കേരള ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ആറ് മാസത്തെ കരാറിലെത്തിയ ഡേവിന് രഞ്ജി ടീമിനെ ടൂര്ണമെന്റിനൊരുക്കുകയെന്നതാണ് മുഖ്യ ചുമതല. രഞ്ജി കിരീടത്തിലേക്ക് ടീമിനെ നയിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും അവസരത്തിന് നന്ദിയുണ്ടെന്നും ഡേവ് വാട്ട്മോര് പറഞ്ഞു. കേരളത്തെ ഇന്ത്യയിലെ മുന്‍നിര ടീമാക്കുകയാണ് ലക്ഷ്യമെന്നും ഡേവ് വ്യക്തമാക്കി.
താരങ്ങളുടെ കായികക്ഷമതയടക്കം വര്ദ്ധിപ്പിക്കാനുണ്ടെന്നും ദേശീയ ടീമിലേക്ക് കൂടുതല്‍ താരങ്ങളെ കേരളത്തില്‍ നിന്ന് എത്തിക്കുന്നതും പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്ക, പാകിസ്ഥാന്, ബംഗ്ലാദേശ്, സിംബാവ്വേ എന്നീ ടീമുകളുടെ പരിശീലകനായിരുന്നു. 1996ല്‍ ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീം ലോകകപ്പ് നേടുമ്പോള്‍ ഡേവ് വാട്ട്മോറായിരുന്നു പരിശീലകന്. ബംഗ്ലാദേശ് വന്‍ അട്ടിമറിക്ക് പ്രാപ്തരായതും ഡേവിന്റെ കീഴിലെ പരിശീലനത്തിന്റെ ഫലമായിരുന്നു. നിലവിലെ കരാറിന് പുറമെ ഡേവ് വാട്ട്മോറുമായി ദൈര്‍ഘ്യമേറിയ കരാറുണ്ടാക്കാനും കെ.സി.എ പദ്ധതിയിടുന്നുണ്ട്.