ദേശീയഗാനവും പതാകയും പ്രദർശിപ്പിക്കാനാവില്ല; ദംഗൽ പാകിസ്ഥാനിൽ റിലീസ് ചെയ്യില്ല

മുംബൈ: ദേശീയഗാനവും, ദേശീയപതാകയും പ്രദർശിപ്പിക്കാനാവില്ലെന്ന് പാകിസ്ഥാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലും സെൻസേഴ്സ് നിബന്ധന വച്ചതിനേത്തുടർന്ന് 2016ൽ പുറത്തിറക്കിയ ആമിർ ഖാൻ ചിത്രമായ ദംഗൽ പാകിസ്ഥാനിൽ പ്രദർശിപ്പിക്കില്ലെന്ന് ആമിർ ഖാനും നിർമ്മാതാക്കളും തീരുമാനിച്ചു.

പാകിസ്ഥാനിൽ ചിത്രം പ്രദർശിപ്പിക്കുന്നതിന് ചിത്രത്തിൽ നിന്നും ഭാരതത്തിന്റെ ദേശീയഗാനവും, ദേശീയപതാകയും കട്ട് ചെയ്തു മാറ്റണമെന്ന് പാകിസ്ഥാൻ നിർദ്ദേശിച്ചിരുന്നു. അതേസമയം ദേശീയഗാനവും, പതാകയും ചിത്രത്തിന്റെ അവിഭാജ്യഘടകമാണെന്ന് ആമിർ ഖാൻ വിശ്വസിക്കുന്നതായി ആമിർ ഖാന്റെ വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. നിതീഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ റെസിലിംഗ് താരം മഹാവീർ സിംഗ് ഫോഗട്ടിന്റെ വേഷമാണ് ആമിർ ഖാൻ അവതരിപ്പിച്ചത്.

കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറങ്ങിയ ചിത്രം 387.38 കോടി രൂപ നേടിയിരുന്നു.

വിമാനങ്ങൾ നേർക്കു നേർ; ഡൽഹിയിൽ ഒഴിവായത് വൻ ദുരന്തം

Next Story »

കെജ്രിവാൾ തന്റെ സ്വപ്നങ്ങളെ തകർത്തു കളഞ്ഞെന്ന് അണ്ണാ ഹസാരെ

HAPPENING NOW

%d bloggers like this: