ഡമാസ്കസ് : സിറിയയിൽ യു എസ് ആക്രമണം . വിമത കേന്ദ്രങ്ങൾക്ക് നേരേ അസദ് ഭരണകൂടം രാസായുധം പ്രയോഗിച്ചെന്ന ആരോപണത്തെ തുടർന്നാണ് സൈനിക നടപടി .
കിഴക്കൻ മെഡിറ്ററേനിയൻ സമുദ്രത്തിലെ നാവിക ബേസിൽ നിന്നാണ് ആക്രമണം നടത്തിയത് അൻപതോളം ടോമോഹാക്ക് മിസൈലുകളാണ് വർഷിച്ചത്. സിറിയക്ക് ശക്തമായ മറുപടി നൽകും എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് മുന്നറിയിപ്പ് നൽകിയതിനു തൊട്ട് പിന്നാലെയാണ് സംഭവം.
രാസാക്രമണം നടത്തിയെന്ന് കരുതുന്ന സിറിയയിലെ ഷയ്രാത്ത് വ്യോമസേന താവളത്തിന് നേരേയാണ് യു എസ് ആക്രമണം നടത്തിയത്.