ന്യൂഡൽഹി: ഏകീകൃത ചരക്ക് സേവന നികുതി ബിൽ രാജ്യസഭ പാസാക്കി. ലോക്സഭ പാസാക്കിയ ബില്ലിൽ ഭേദഗതികളൊന്നും കൂടാതെയാണ് രാജ്യസഭയിലും പാസായത്. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും ബില്ലിനെ അനുകൂലിച്ചു.
രാജ്യത്ത് ഏകീകൃത നികുതി ഉടൻ നടപ്പാക്കുമെന്നും പുതിയ നിയമം വിലക്കയറ്റത്തിന് കരണമാകില്ലെന്നും ചർച്ചയിൽ പങ്കെടുത്തു കൊണ്ട് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ് ലി രാജ്യസഭയിൽ പറഞ്ഞു.
സംസ്ഥാനങ്ങള്‍ ബിൽ പാസാക്കുന്ന മുറയ്ക്ക് ജിഎസ്ടി അതത് സംസ്ഥാനങ്ങളിലും പ്രാബല്യത്തില്‍ വരും. ജൂലൈ ഒന്ന് മുതൽ ജിഎസ്ടി നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.