ട്രായ് ഉത്തരവ്: റിലയൻസ് ജിയോ നീട്ടി നൽകിയ ഓഫർ പിൻവലിച്ചു

മുംബൈ: റിലയൻസ് ജിയോ സമ്മർ സർപ്രൈസ് എന്ന പേരിൽ ജിയോ പ്രൈം കസ്റ്റമേഴ്സിനായി പ്രഖ്യാപിച്ച ഓഫർ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവിനേത്തുടർന്ന് പിൻവലി‌ച്ചു. 303 രൂപയ്ക്കോ അതിനു മുകളിലോ റീചാർജ്ജ് ചെയ്യുന്നവർക്ക് മൂന്നു മാസത്തേക്ക് സൗജന്യ ഇന്റർനെറ്റ് സേവനം വാഗ്ദാനം ചെയ്യുന്ന ഓഫറായിരുന്നു ഇത്.

ഓഫർ പിൻവലിക്കുന്നതിനായി റിലയൻസിന് ട്രായ് നിർദ്ദേശം നൽകുകയായിരുന്നു. അതേസമയം ഇതിനോടകം ഈ സേവനത്തിൽ വരിക്കാരായവർക്ക് ഇത് ലഭ്യമാകും. പ്രതിദിനം 1 ജി.ബി വീതം ഇന്റർനെറ്റ് മൂന്നു മാസത്തേക്ക് ഇവർക്കു ലഭ്യമാകും.

ജിയോ നൽകി വന്നിരുന്ന ആകർഷകമായ ഓഫറുകൾക്കെതിരേ മറ്റ് ടെലിക്കോം കമ്പനികൾ പരാതി നൽകിയതിന്റെയടിസ്ഥാനത്തിലാണ് ഓഫർ പിൻവലിക്കണമെന്നു കാട്ടിയുളള ട്രായ്‌യുടെ നിർദ്ദേശം.

ടിയാൻ; പ്രതീക്ഷയോടെ ആരാധകർ

Next Story »

കശ്മീരിൽ ഹിമപാതം; ലഡാക്കിലെ സൈനിക പോസ്റ്റ് തകർന്നു

HAPPENING NOW

%d bloggers like this: