അമർ അക്ബർ ആന്റണിക്കുശേഷം ഇന്ദ്രജിത്തും പൃഥ്വിരാജും വേറിട്ട ഗറ്റപ്പുകളിൽ എത്തുന്ന ചിത്രമാണ് ടിയാൻ. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ കൃഷ്ണകുമാറാണ്.
ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പത്ത് ലക്ഷത്തിലധികം ആളുകൾ ഇതിനോടകം ടീസർ കണ്ടു കഴിഞ്ഞു.
അമാനുഷികത മനുഷ്യനുമായി കൂടിച്ചേരുമ്പോൾ ഇതിഹാസങ്ങൾ ജനിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ടിയാന്റെ തകർപ്പന്‍ ഇന്ഡ്രൊഡക്ഷൻ ടീസർ എത്തിയത്.
ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ഷോട്ടുകളും ലൊക്കേഷൻ കാഴ്ചകളുമാണ് ടീസറിലുള്ളത്. ഉത്തരേന്ത്യയിൽ ചിത്രീകരിച്ച മികവുറ്റ ദൃശ്യങ്ങളും കിടിലന്‍ ബാഗ് ഗ്രൗണ്ട് സംഗീതവും ടീസറിനെ വേറിട്ടതാക്കുന്നു.
മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, അനന്യ, പത്മപ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പൂനെ, മുംബൈ, നാസിക്ക് എന്നിവിടങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം 15 കോടി മുതൽ മുടക്കിലാണ് നിർമ്മിക്കുന്നത്. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറിൽ ഹനീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.