മലപ്പുറം: ജിഷ്ണു പ്രണോയിയുടെ അമ്മയെ നേരില്‍ക്കണ്ട് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണത്തിനു മുപു തന്നെ മുഖ്യമന്ത്രി പൊലീസിനെ ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ പിന്നെന്തിന് അന്വേഷണം വേണമെന്നും ചെന്നിത്തല ചോദിച്ചു. മലപ്പുറത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കേരളത്തില്‍ ഓരോ ദിവസവും ഭരണകൂട ഭീകരത വളരുകയാണെന്നും നിയമവാഴ്ച തകര്‍ന്ന അവസ്ഥയിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡി.ജി.പി ഓഫീസിനു മുന്നില്‍ സമരം ചെയ്യാന്‍ പാടില്ലെന്നു പറയുന്നത് എന്ത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ചോദിച്ചു. ജിഷ്ണുവിന്റെ അമ്മയെക്കണ്ട് മുഖ്യമന്ത്രി മാപ്പ് പറയണം. മുഖ്യമന്ത്രി പൊലീസിനെ ന്യായീകരിച്ച ശേഷം അന്വേഷണം പ്രഖ്യാപിച്ചത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.
പൊലീസിന് ഭരിക്കുന്നവരുടെ രാഷ്ട്രീയമാണെന്നും മകന് നഷ്ടപ്പെട്ട അമ്മയുടെ വികാരം മുഖ്യമന്ത്രി മനസിലാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.