തിരുവനന്തപുരം: നെഹ്റു കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് പോലിസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജ ഡി.ജി.പി ഓഫീസിന് മുന്നിൽ നടത്തിയ നിരാഹാര സമരത്തിൽ സംഘർഷം.
നിരാഹാരസമരം അനുഷ്ഠിക്കാൻ എത്തിയ ജിഷ്ണുവിന്റെ അമ്മയെ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തടഞ്ഞു. വളരെ ക്രൂരമായി പെരുമാറിയ പോലീസ് മഹിജയെ വലിച്ചിഴച്ചു.
ജിഷ്ണുവിന്റെ ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സമരത്തിനായി എത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പോലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. പോലീസ് ആസ്ഥാനത്ത് സമരം നടത്താൻ കഴിയില്ലെന്നായിരുന്നു മ്യൂസിയം പോലീസിന്റെ വിശദീകരണം.