മോസ്കോ : റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലെ മെട്രോ ട്രെയിനുകളിൽ സ്ഫോടനം . നിരവധിപേർ മരിച്ചതായി സംശയിക്കുന്നു . ഒടുവിൽ വിവരങ്ങൾ കിട്ടിയപ്പോൾ പത്തോളം പേർ മരിച്ചതായാണ് റിപ്പോർട്ട് . അൻപതിലധികം പേർക്ക് പരിക്കേറ്റു.
സ്ഫോടനത്തിന് പിന്നിൽ ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു.