മുംബൈ: ഇന്ത്യൻ ചരക്കുകപ്പലായ അൽ കൗഷർ സൊമാലിയൻ കടൽകൊളളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. ദുബായിൽ നിന്നും യെമനിലേക്കുളള യാത്രാമദ്ധ്യേയാണ് കപ്പൽ റാഞ്ചിയതെന്നാണ് വിവരം.
കപ്പലിൽ ആകെ 11 നാവികരാണ് ഉണ്ടായിരുന്നത്. മുംബൈയിലെ മാണ്ഡവി സ്വദേശികളാണ് ഇവർ എല്ലാവരുമെന്നാണ് വിവരം. ഇവരുടെ സുരക്ഷിതത്വം സംബന്ധിച്ച വിവരങ്ങളൊന്നും ഇതു വരെ ലഭ്യമായിട്ടില്ല. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകാനിരിക്കുന്നതേയുളളൂ.