ദുബായ്: ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം. യുഎഇ സമയം പുലര്‍ച്ചെ 5.30 നാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൽ പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
തീപിടിത്തത്തെ തുടര്‍ന്ന് കിലോമീറ്ററോളം പുക പടര്‍ന്നതിനാൽ മുഹമ്മദ് ബിന്‍ റാഷിദ് റോഡിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി അടച്ചു.
8.30 ഓടെ തീ നിയന്ത്രണ വിധേയമായതായി ദുബായ് അഗ്നിശമനസേന വിഭാഗം അറിയിച്ചു. തീ മറ്റുകെട്ടിടങ്ങളിലേക്ക് പടരാതെ അണയ്ക്കാനായത് വന്‍ ദുരന്തം ഒഴിവാക്കി.