ബാഗ്ദാദ്: ആഗോള ഭീകരവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ടാമത്തെ തലവനും, ഇപ്പോഴത്തെ തലവൻ അബൂബക്കർ ബാഗ്ദാദിയുമായി വളരെ അടുപ്പമുളളയാളുമായ ആയദ് അൽ ജുമൈലി കൊല്ലപ്പെട്ടതായി ഒരു ഇറാഖി മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ഇറാഖിലെ മിലിട്ടറി ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ഇയാൾ കൊല്ലപ്പെട്ടതായി ഇറാഖി മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. ചാനൽ സ്ക്രോൾ ന്യൂസായി സ്ക്രീനിൽ എഴുതിക്കാണിച്ച വാർത്തയേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.