ന്യൂഡൽഹി : ചൈനയ്ക്ക് ചുട്ടമറുപടിയുമായി ഭാരതം . ദലായ് ലാമയുടെ സന്ദർശനത്തിനെതിരെ ചൈന നടത്തിയ പരാമർശത്തിനാണ് ഭാരതം ശക്തമായ മറുപടി നൽകിയത് .
ചൈനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇന്ത്യ ഇടപെടുന്നില്ല . അതുപോലെ ഇന്ത്യയുടെ കാര്യങ്ങളിൽ ചൈനയും ഇടപെടരുതെന്ന് ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു വ്യക്തമാക്കി . അരുണാചലിലെ ജനങ്ങളാണ് ദലായ്ലാമയുടെ സന്ദർശനം ആവശ്യപ്പെടുന്നത് . അത് നിഷേധിക്കേണ്ട ആവശ്യമില്ലെന്നും രിജിജു പറഞ്ഞു.
ഏപ്രിൽ നാലിനാണ് ടിബറ്റൻ ആത്മീയ നേതാവായ ദലായ്ലാമ അരുണാചൽ പ്രദേശിലെ ബുദ്ധമത കേന്ദ്രമായ തവാങ്ങ് സന്ദർശിക്കുന്നത് .ഇതിനെതിരെ ചൈന ഇന്ത്യയോട് രണ്ടു വട്ടം പ്രതിഷേധം അറിയിച്ചിരുന്നു .
ഇന്ത്യ ഇത് അനുവദിച്ചാൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ചൈനയുടെ മുന്നറിയിപ്പ്. എന്നാൽ ദലായ്ലാമ നേരത്തെയും തവാങ്ങിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്നും അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ മറുപടി