ഫ്ലോറിഡ: രണ്ട് ദൗത്യങ്ങള്‍ക്ക് ഒരു റോക്കറ്റുപയോഗിച്ച് ചരിത്രം രചിച്ച് സ്പേസ് എക്സ്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് രണ്ടാമതും വിക്ഷേപിച്ച് ചരിത്രം കുറിച്ചിരിക്കുന്നത്.
ബഹിരാകാശത്ത് 22,000 മൈലുകള്‍ സഞ്ചരിച്ച റോക്കറ്റ് ദൗത്യം പൂര്‍ത്തിയാക്കിയതിന് ശേഷം അറ്റ്ലാന്റിക് സമുദ്രത്തില്‍ ഒരുക്കിയ പ്രത്യേക ലാന്‍ഡിംഗ് പ്ലാറ്റ്ഫോമില്‍ തിരിച്ചിറക്കുകയായിരുന്നു. ഇത് ആറാം തവണയാണ് സ്പേസ് എക്സ് വിജയകരമായി റോക്കറ്റ് തിരിച്ചിറക്കുന്നത്.
ഇത് ആദ്യമായാണ് രണ്ട് വ്യത്യസ്ത ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഒരു റോക്കറ്റ് തന്നെ ഉപയോഗിക്കുന്നത്. 2016 ഏപ്രിലിലാണ് ഈ റോക്കറ്റ് ആദ്യമായി വിക്ഷേപിക്കുന്നത്. പിന്നീട് ഇത് തിരിച്ചിറക്കുകയും ചെയ്തിരുന്നു.
കെന്നഡി സ്പേസ് സെന്ററില്‍നിന്ന് റോക്കറ്റ് കുതിച്ചുയരുന്നതിന്റെയും തിരിച്ച് അറ്റ്ലാന്റിക് സമുദ്രത്തിലെ പ്രത്യേക പ്ലാറ്റ്ഫോമില്‍ റോക്കറ്റ് തിരിച്ചിറങ്ങുന്നതിന്റെയും വീഡിയോ സ്പേസ് എക്സ് പുറത്തു വിട്ടിട്ടുണ്ട്.