മൂന്നാർ: മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്ച്യുതാനന്ദനെതിരേ ആഞ്ഞടിച്ച് സംസ്ഥാന വൈദ്യുതമന്ത്രി എം.എം മണി. വേണ്ടെന്നു വച്ചിട്ടാണ് മിണ്ടാതിരിക്കുന്നതെന്നും, മൂന്നാറിലെ കയ്യേറ്റക്കാരൻ ആരാണെന്ന് താനിപ്പോൾ പറയുന്നില്ലെന്നും എം.എം മണി പറഞ്ഞു.
മൂന്നാറിലെ കയ്യേറ്റക്കാരനെന്നു പറയുന്ന എം.എൽ.എ രാജേന്ദ്രൻ വർഷങ്ങളായി ഇവിടെ ജനിച്ചു വളർന്നയാളാണ്. താൻ കയ്യേറ്റക്കാരനാണെങ്കിൽ വി.എസ്. വന്ന് ഒഴിപ്പിക്കട്ടെ. തനിക്കെതിരേ വി.എസിന് പ്രത്യേക അജണ്ടയുളളതു കൊണ്ടാണ് തനിക്കെതിരേ ആരോപണങ്ങളുന്നയിക്കുന്നത്. വി.എസിനേക്കാൾ മര്യാദ ഉമ്മൻ ചാണ്ടി കാണിച്ചിട്ടുണ്ടെന്നും എം.എം മണി പറഞ്ഞു.
വി.എസിന് മറുപടി നൽകേണ്ട കാര്യമില്ല. പ്രായക്കൂടുതൽ കാരണം ഇടക്കിടെ ഓർമ്മപ്പിശകുണ്ടാകും. വി.എസിനു മറുപടി നൽകേണ്ടെന്ന് പാർട്ടിയുടെ ഉപദേശവുമുണ്ടെന്നും മണി പറഞ്ഞു.