ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിനു സമീപം മഹാകൗശൽ എക്സ്പ്രസ് പാളം തെറ്റി. ഡൽഹിയിൽ നിന്നും മദ്ധ്യപ്രദേശിലെ ജബൽപൂരിലേക്കു പൊയ്ക്കൊണ്ടിരുന്ന തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. തീവണ്ടിയുടെ എട്ടു കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തിൽ പതിനെട്ടു പേർക്കു പരിക്കേറ്റതായാണ് പ്രാഥമികവിവരം. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്കു നീക്കി.
ലഖ്നൗവിൽ നിന്നും 270 കിലോമീറ്റർ അകലെ കുൽപഹാറിനു സമീപമാണ് ട്രെയിൻ പാളം തെറ്റിയത്. നാല് എ.സി കോച്ചുകളും, മൂന്ന് ജനറൽ കമ്പാർട്ട്മെന്റുകളും പാളം തെറ്റിയതിൽ ഉൾപ്പെടും. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.