ഇടുക്കി: മൂന്നാര്‍ ദൗത്യത്തിനു തുടക്കം കുറിച്ച വി.എസ് പ്രതിപക്ഷത്തിരുന്ന അഞ്ചു വര്‍ഷവും പരാജയമായിരുന്നെന്ന് സി.പി.എം ജില്ലാസെക്രട്ടറി കെ.കെ ജയചന്ദ്രന്. എസ് രാജേന്ദ്രന് ഭൂമാഫിയുടെ ആളാണന്നതില് സംശയമില്ല എന്ന വി.എസിന്റെ പ്രസ്താവനയോട് പ്രതികരിച്ച കെ.കെ ജയചന്ദ്രന് വി.എസിനു പ്രായമായതു കൊണ്ടാണ് അത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഇടുക്കിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയാരുന്നു അദ്ദേഹം.
കഴിഞ്ഞ യു. ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് മൂന്നാറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതലായി അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ മൂന്നാര്‍ ദൗത്യത്തിനു ശേഷം പ്രതിപക്ഷനേതാവായ വി.എസ് യഥാർത്ഥത്തില്‍ അഞ്ചു വര്‍ഷവും പരാജമായിരുന്നെന്നും കെ.കെ ജയചന്ദ്രന് പറഞ്ഞു.
അന്നു നടന്ന നിര്‍മ്മാണങ്ങള്‍ വിലയിരുത്താന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മൂന്നാര്‍ സന്ദര്ശനത്തിനെത്തിയതില് എന്തു ധാര്മികതയാണുളളതെന്നും ജയചന്ദ്രന് ചോദിച്ചു.