ന്യൂഡൽഹി: ആധാര്‍ നിര്‍ത്തലാക്കാനാവില്ലെന്ന് സുപ്രീംകോടതി. ബാങ്ക് അക്കൗണ്ടിന് ആധാര്‍ വേണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തുടരാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ആധാര്‍ നിര്ത്തലക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. അതേസമയം ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാർ അദ്ധ്യക്ഷനായ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ആധാര്‍ സംബന്ധിച്ച കേസ് ഉടന്‍ തീര്‍പ്പാക്കേണ്ടതില്ലെന്നും ആധാര്‍ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിന് ഏഴംഗ ബഞ്ച് രൂപവത്ക്കരിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ആദായനികുതി പോലുള്ള ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടയാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് വളരെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.