തൃശ്ശൂർ: യു.ഡി.എഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച കളക്ടറുടെ നടപടി അധാർമ്മികവും നിയമവിരുദ്ധവുമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ.
പൂർണമല്ലാത്ത നാമനിർദ്ദേശ പത്രിക സ്വീകരിച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. തെറ്റിന് കൂട്ടുനിന്ന കളക്ടർ തൽസ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും കെ.സുരേന്ദ്രൻ തൃശ്ശൂരിൽ പറഞ്ഞു.