തിരുവനന്തപുരം: ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്ന് എസ്എസ്എൽസി കണക്ക് പരീക്ഷ റദ്ദാക്കി. റദ്ദാക്കിയ പരീക്ഷ ഈ മാസം 30ന് നടക്കും. വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗമാണ് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ചത്.
മലപ്പുറത്തെ ഒരു സ്വകാര്യ ഏജന്‍സി തയ്യാറാക്കിയ മോഡല്‍ പേപ്പറിലെ ചോദ്യങ്ങള്‍ കടന്നുകൂടിയതാണ് പരാതിക്ക് ആധാരം.
ഈ മാസം ഇരുപതിനായിരുന്നു കണക്ക് പരീക്ഷ നടന്നത്.