ധർമ്മശാല: ധർമ്മശാല ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 300 റൺസിന് പുറത്ത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ നായകൻ സ്റ്റീവൻ സ്മിത്തിന്റെ സെഞ്ച്വറിയാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
ഡേവിഡ് വാർണർ, മാത്യൂ വെയ്ഡ് എന്നിവർ അർദ്ധ സെഞ്ച്വറി നേടി. സ്മിത്തും വാർണറും ചേർന്ന് രണ്ടാം വിക്കറ്റിൽ 134 റൺസ് സ്കോർ ബോർഡിൽ ചേർത്തു. എന്നാൽ തുടരെ മൂന്ന് വിക്കറ്റുകൾ വീണത് ഓസിസിനെ പ്രതിരോധത്തിലാക്കി.
ഓസിസ് നിരയിൽ അഞ്ച് ബാറ്റ്സ്മാന്മാർ രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യക്കായി അരങ്ങേറ്റക്കാരൻ കുൽദീപ് യാദവ് നാലും ഉമേഷ് യാദവ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
പരുക്കേറ്റ വിരാട് കോഹ്ലിയ്ക്ക് പകരം അജിങ്ക്യാ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്.